Latest NewsNewsTechnology

വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

ഇത്തവണ എസ്ബിഐ, കൊട്ടക് ബാങ്ക് ഉപഭോക്താക്കൾക്കാണ് കൂടുതൽ ഇളവുകൾ ലഭിക്കുക

ഐഫോണുകൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ, ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. പുതുതായി അവതരിപ്പിച്ച ബിഗ് സേവിംഗ് ഡേയ്സ് സെയിലിലൂടെയാണ് ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഐഫോൺ വാങ്ങാൻ കഴിയുക. ഡിസംബർ 21 വരെ നീണ്ടുനിൽക്കുന്ന സെയിലിൽ ഐഫോണിന് പുറമേ, ഒട്ടനവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഓഫർ വിലയിൽ വാങ്ങാൻ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാം.

ഇത്തവണ എസ്ബിഐ, കൊട്ടക് ബാങ്ക് ഉപഭോക്താക്കൾക്കാണ് കൂടുതൽ ഇളവുകൾ ലഭിക്കുക. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 13- ന് 7,000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഐഫോൺ 13 ഓഫർ വിലയായ 62,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഈ ഫോണിന്റെ യഥാർത്ഥ വില 69,900 രൂപയാണ്. ഏഴ് കളർ വേരിയന്റുകളാണ് ഐഫോൺ 13- ന് ഉള്ളത്.

Also Read: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും: ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്ന് പ്രധാനമന്ത്രി

പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 13 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി എക്സ്ചേഞ്ച് ചെയ്യുന്ന പഴയ സ്മാർട്ട്ഫോണുകൾക്ക് പരമാവധി 17,500 രൂപയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button