ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പരീക്ഷിക്കുന്നത്. നിലവിലെ പ്ലേ ലിസ്റ്റിൽ നിന്നും വ്യത്യസ്ഥമായാണ് യൂട്യൂബ് ഈ ഫീച്ചർ അവതരിപ്പിക്കുക. ഇതോടെ, വീഡിയോകൾ ക്യൂ എന്ന രീതിയിൽ ക്രമീകരിക്കുവാനുള്ള അവസരമാണ് ലഭിക്കുന്നത്. യൂട്യൂബ് വെബിൽ ലഭ്യമായിട്ടുള്ള ഈ ഫീച്ചർ ഉടൻ തന്നെ യൂട്യൂബ് ആപ്പിലേക്കും ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്. അതേസമയം, ഈ ഫീച്ചർ പ്രീമിയം ഉപഭോക്താക്കൾക്ക് ആയിരിക്കും ലഭ്യമാകുക.
യൂട്യൂബ് വെബിൽ ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം. യൂട്യൂബിലെ വലത് കോണിലുള്ള ‘പ്രൊഫൈലിൽ’ ക്ലിക്ക് ചെയ്തതിനുശേഷം സെറ്റിംഗ്സിലെ ‘ട്രൈ ന്യൂ ഫീച്ചർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ദൃശ്യമാകുന്ന ‘ക്യൂ’ എന്ന ഓപ്ഷൻ ഇനേബിൾ ചെയ്ത് ‘പ്ലേ ലാസ്റ്റ് ഇൻ ക്യൂ’ സെലക്ട് ചെയ്യുക. ഇതോടെ, ക്യൂ സൃഷ്ടിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഇതിൽ ആവശ്യമായ ക്യൂ ഉൾപ്പെടുത്താനും, അനാവശ്യമായവ നീക്കം ചെയ്യാനും കഴിയുന്നതാണ്.
Post Your Comments