KeralaLatest NewsNews

നിർഭയ ദിനത്തിൽ ‘പെൺപകൽ’: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാകണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ

തിരുവനന്തപുരം: നിർഭയ ദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള വനിതാ കമ്മിഷൻ എന്നിവർ സംയുക്തമായി ‘പെൺപകൽ’ എന്ന പേരിൽ സ്ത്രീ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും പോറലേൽക്കാത്ത സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാകമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

Read Also: തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ അറിയാം

സ്ത്രീപക്ഷ നവകേരളം സാധ്യമായാൽ മാത്രമേ ഉദാത്തമായ നവകേരളം രൂപപ്പെടുത്താനാകൂവെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് സംരക്ഷണം വേണ്ടത് സഹജീവികളിൽ നിന്നാണ്, സ്ത്രീകൾ അനുഭവിക്കുന്ന നാനാവിധമുള്ള പ്രശ്‌നങ്ങൾക്ക് പുരുഷൻമാർ മാത്രമാണ് കാരണക്കാർ എന്ന് പറയാനാകില്ല. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്ത് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് അധ്യക്ഷ കൂട്ടിച്ചേർത്തു.

സ്ത്രീ സംരക്ഷണത്തിനായി വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ട നിയമങ്ങളും ഇതിന് വഴിതെളിച്ച വിവാദ സംഭവങ്ങളും സെമിനാറിൽ വിവരിച്ചു. ‘നീതിയുടേയും സ്വാതന്ത്ര്യത്തിന്റെയും അവകാശികൾ’ എന്ന വിഷയത്തിൽ എഴുത്തുകാരി സി.എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ എം സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ പ്രിയ വർഗീസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശൻ പി എസ്, വനിതാ കമ്മിഷൻ മെംബർ സെക്രട്ടറി സോണിയ വാഷിങ്ടൺ തുടങ്ങിയവർ പ്രസംഗിച്ചു.

Read Also: ഡിജിറ്റൽ വൽക്കരണം ലക്ഷ്യമിട്ട് ഡെൽറ്റ കാർഗോ, ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സഹായം പ്രയോജനപ്പെടുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button