KannurLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റു : ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ക​ടു​മേ​നി വെ​ള്ള​രി​ക്കു​ണ്ടി​ലെ വി​മു​ക്ത​ഭ​ട​ന്‍ ചീ​ര​മ​റ്റ​ത്തി​ല്‍ ടോ​മി (51), ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ മു​ത്ത​ലി (57) എ​ന്നി​വ​ര്‍​ക്കാ​ണ് ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്

ക​ടു​മേ​നി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ടു​മേ​നി വെ​ള്ള​രി​ക്കു​ണ്ടി​ലെ വി​മു​ക്ത​ഭ​ട​ന്‍ ചീ​ര​മ​റ്റ​ത്തി​ല്‍ ടോ​മി (51), ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ മു​ത്ത​ലി (57) എ​ന്നി​വ​ര്‍​ക്കാ​ണ് ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

Read Also : ധനുമാസം എത്തി.. മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതിനു പിന്നിൽ

ഇന്നലെ ഉ​ച്ച​യോ​ടെയാണ് സംഭവം. സ്വ​ന്തം തോ​ട്ട​ത്തി​ല്‍ നി​ന്നും റ​ബ​ര്‍​പാ​ല്‍ സം​ഭ​രി​ച്ച് മ​ട​ങ്ങു​മ്പോൾ പി​ന്നി​ല്‍​ നി​ന്നും ഓ​ടി​യെ​ത്തി​യ പ​ന്നി ടോ​മി​യെ ആ​ക്ര​മി​ക്കുകയായിരുന്നു.

വാ​രി​യെ​ല്ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ടോ​മി​യെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​ണ്ണൂ​രിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക​ടു​മേ​നി​യി​ലെ ക​രി​മ​ഠ​ത്തി​ല്‍ സി​സി​ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ത്ത​ലി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹം ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button