Latest NewsUSANewsInternational

അഞ്ജുവിന്റെ കുടുംബത്തിന് സഹായവുമായി വി മുരളീധരന്‍: നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: ലണ്ടനിലെ നോര്‍ത്താംപ്ടണ്‍ ഷെയറില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കോട്ടയത്തുള്ള അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച വി മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാപിന്തുണയും കുടുംബത്തിന് ഉറപ്പുനല്‍കി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടണില്‍ നഴ്സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാന്‍വി(നാല്) എന്നിവരെ കഴിഞ്ഞ ദിവസമാണ് കെറ്ററിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button