തിയേറ്ററുകളിൽ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ. റിപ്പോർട്ടുകൾ പ്രകാരം, ഐസ് തിയേറ്ററുകളാണ് പിവിആർ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഐസ് തിയേറ്ററുകൾ നിലവിൽ വരുന്നത്. പ്രധാന സ്ക്രീനിനു പുറമേ, ഇരുവശങ്ങളിലും എൽഇഡി പാനലുകൾ കൂടിച്ചേർന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് പിവിആറിന്റെ ആദ്യ ഐസ് തിയേറ്റർ പ്രവർത്തനമാരംഭിച്ചത്. രണ്ട് സ്ഥലങ്ങളിലും അവതാർ 2 ആണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. 650 രൂപ മുതൽ 750 രൂപ വരെയാണ് ഐസ് തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക്.
Also Read: ‘ഞാന്‍ ആ വീടിന്റെ ഉടമസ്ഥനെന്ന് നായ്ക്കള്‍ ഓര്‍ക്കാറില്ല, എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്’: രഞ്ജിത്
രാജ്യത്തുടനീളം 846 സ്ക്രീനുകളാണ് പിവിആറിന് ഉള്ളത്. ഇവയിൽ 10 ശതമാനത്തോളമാണ് ലക്ഷ്വറി സ്ക്രീനുകൾ. ലക്ഷ്വറി സ്ക്രീനുകളുടെ എണ്ണം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഐസ് തിയേറ്ററുകൾ അവതരിപ്പിച്ചത്. പുതിയ ലക്ഷ്വറി സ്ക്രീനുകൾ അവതരിപ്പിക്കുന്നതിനായി ഫ്രാൻസിലെ സിനിമ ആർക്കിടെക്ചർ കമ്പനിയായ ഒമാ സിനിമയുമായി പിവിആർ സഹകരിക്കും. കൂടാതെ, ഒപേറ ഹൗസുകളുടെ മാതൃകയിലുള്ള തിയേറ്ററുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
Post Your Comments