നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ലാഭം പ്രഖ്യാപിച്ച് മൾട്ടിപ്ലക്സ് സിനിമ തിയേറ്റർ ഓപ്പറേറ്റർമാരായ പിവിആർ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 68.3 കോടിയുടെ ലാഭമാണ് പിവിആർ ലിമിറ്റഡ് നേടിയത്. കൂടാതെ, ഏപ്രിൽ- ജൂൺ മാസം 1,000.4 കോടി രൂപയുടെ വരുമാനവും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി കാലയളവിൽ ഈ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. മുൻ പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തിയെങ്കിലും തിയേറ്ററുകൾ സജീവമായതോടെ ലാഭം കൈവരിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് 2019-20 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 44.2 കോടി രൂപയുടെ ലാഭമാണ് പിവിആർ നേടിയത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14 സ്ക്രീനുകളാണ് തുറന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷം 125 സ്ക്രീനുകൾ തുറക്കാൻ പിവിആർ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments