അജ്മീര്‍:പാകിസ്ഥാനില്‍ കഴിയുന്ന മുസ്ലീം ജനതയേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം മതവിശ്വാസികളെന്ന് അജ്മീര്‍ ദര്‍ഗയിലെ മതപണ്ഡിതനായ ഹസ്റത്ത് സൈദ് നസറുദ്ദീന്‍ ചിസ്തി. ഓള് ഇന്ത്യാ സൂഫി സജ്ജദാന്‍ഷിന്‍ കൗണ്‍സില്‍ ചെയര്‍മാനും അജ്മീര്‍ ദര്‍ഗയിലെ മുഖ്യ മതപണ്ഡിതനുമായ നസറുദ്ദീന്‍ ചിസ്തി പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതികരിച്ചത്.
‘ഇന്ത്യയിലുള്ള മുസ്ലീം ജനത പാകിസ്ഥാനിലെ മുസ്ലീമുകളേക്കാള്‍ സുരക്ഷിതരാണ്. പാകിസ്ഥാനിലെ ജീവിതത്തേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങളിലാണ് ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ കഴിയുന്നത്. പാക് വിദേശ കാര്യമന്ത്രി ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും പറഞ്ഞത് വിഷതുല്യമായ വാക്കുകളാണ്. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ അദ്ദേഹത്തിന്റെ പദവിയെ മാത്രമല്ല സ്വന്തം രാജ്യത്തെ മുഴുവനുമാണ് ഇകഴ്ത്തിയത്’,ചിസ്തി പറഞ്ഞു.
Post Your Comments