Latest NewsNewsIndiaCrime

അമ്മായിയെ കൊലപ്പെടുത്തി, മൃതദേഹം 10 കഷണങ്ങളാക്കി ഹൈവേയില്‍ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍, കുടുക്കിയത് സിസിടിവി

ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച്‌ ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്‍കി

ജയ്പൂര്‍: അമ്മായിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പത്ത് കഷണങ്ങളാക്കി ഡല്‍ഹി ഹൈവേയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച യുവാവ് പിടിയിൽ. 33കാരനായ അനൂജ് ശര്‍മയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച്‌ ഇയാൾ പൊലീസില്‍ പരാതി നല്‍കുകയും മറ്റ് ബന്ധുക്കള്‍ക്കൊപ്പം തിരയാന്‍ സജീവമായി നില്‍ക്കുകയും ചെയ്തിരുന്നു.

read also: എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച്‌ ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ശര്‍മയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്‌. അമ്മായിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ സ്യൂട്ട്‌കേസുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിരുന്നു. കൂടാതെ വീടിന്റെ അടുക്കളയ്ക്ക് സമീപം ഇയാള്‍ രക്തക്കറ വൃത്തിയാക്കുന്നത് ബന്ധു കണ്ടതായി മൊഴി നൽകി. തുടര്‍ന്ന് ഡിസംബര്‍ 13ന് അനൂജ് ശര്‍മ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button