മുഖ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുണ്ടെങ്കിലും മിക്ക ആളുകളും കൈകളുടെ സൗന്ദര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകാറില്ല. സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ഭാഗം തന്നെയാണ് മൃദുവായ കൈകൾ. കൈകളിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും, മൃദുവായി സൂക്ഷിക്കാനും സഹായിക്കുന്ന സ്ക്രബറിനെ കുറിച്ച് പരിചയപ്പെടാം.
പഞ്ചസാര, കറ്റാർവാഴ എന്നീ രണ്ട് ചേരുവകളാണ് സ്ക്രബർ തയ്യാറാക്കാൻ ആവശ്യമുള്ളവ. രണ്ട് ടീസ്പൂൺ പഞ്ചസാര എടുത്തതിനുശേഷം അതിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം കൈകളിൽ മസാജ് ചെയ്യാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ സ്ക്രബറുകൾ ഉപയോഗിക്കുന്നത് കൈകളുടെ മിനുസവും, ഭംഗിയും വർദ്ധിപ്പിക്കാൻ സഹായിക്കും.
Also Read: നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്
സ്ക്രബറുകൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുന്നുണ്ട്. ഇത് അടഞ്ഞുപോയ ചർമ്മ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. കൈകൾ സ്ക്രബ് ചെയ്തതിനുശേഷം മോയ്സ്ചറൈസർ പുരട്ടുന്നത് വളരെ നല്ലതാണ്.
Post Your Comments