Latest NewsNewsInternational

ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ

പുതുവർഷം ഇങ്ങെത്തിക്കഴിഞ്ഞു. ലോകത്ത് സമോവയിലാണ് 2020 ആദ്യം എത്തിയത്. അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറാണ് സമോവ സ്ഥിതി ചെയ്യുന്നത്.

പുതുവർഷം രണ്ടാമത് എത്തുക ന്യൂസിലാൻഡിലായിരിക്കും. പിന്നീട് ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ.. അങ്ങനെ നീളും പട്ടിക. മധ്യ പെസിഫിക്ക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബേക്കേർസ് ദ്വീപിലാണ് ഏറ്റവും ഒടുവിൽ പുതുവർഷം എത്തുക.

വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞ ഈ ലോകത്ത് തികച്ചും അപരിചിതവും രസകരവുമായ ചില പുതുവർഷ ആഘോഷ രീതികൾ പ്രചാരത്തിലുണ്ട്.

ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ക്ലോക്കിലെ ഓരോ മണിയടി ശബ്ദത്തിനൊപ്പവും ഓരോ മുന്തിരികൾ കഴിച്ചാണ് സ്പെയിൻകാർ പുതുവർഷം ആഘോഷിക്കുന്നത്. അടുത്ത 12 മാസം ഐശ്വര്യ പൂർണമാകുന്നതിനു വേണ്ടിയാണത്രേ ഇവർ ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ, ആഘോഷം അർജന്റീനയിലേക്ക് എത്തുമ്പോൾ ഫൈബർ കണ്ടന്റ് ഏറ്റവും അധികം അടങ്ങിയ പയർ വർഗങ്ങളാണ് ഇവർ അകത്താക്കുക. വരാനിരിക്കുന്ന വർഷത്തിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഊർജം ഈ വിറ്റാമിനുകൾ അടങ്ങിയ പയർ വർഗങ്ങളിൽ ഉണ്ടെന്നാണ് ഇവരുടെ വിശ്വാസം.

ഈസ്റ്റേൺ യൂറോപ്യൻ രാജ്യമായ ബൊലാറസിലെ പുതുവർഷച്ചടങ്ങുകൾ തികച്ചും വ്യത്യസ്തമാണ് ഇവിടെ കാര്യക്കാരൻ പൂവൻ കോഴിയാണ് വട്ടം കൂടിയിരിക്കുന്ന സ്ത്രീകളുടെ മുന്നിൽ ചോളം വെയ്ക്കുന്നു. ഇതിൽ ആരുടെ മുന്നിൽ ഇരിക്കുന്ന ചോളമാണോ കോഴി കൊത്തുന്നത് ആ സുന്ദരിയുടെ കല്യാണമാകും ആദ്യം ഉണ്ടാവുക.

ഡെൻമാർക്കിൽ പൊട്ടിയ പാത്രങ്ങൾ അയൽക്കാരുടേയും സൃഹൃത്തുക്കളുടേയും പറമ്പിലേക്ക് വലിച്ചെറിഞ്ഞാണ് പുതുവർഷം ആഘോഷിക്കുന്നത്. ഇതിനായി അവർ ഒരു വർഷക്കാലം പൊട്ടിയ പാത്രങ്ങൾ സൂക്ഷിച്ച് വെയ്ക്കാറുണ്ടത്രേ…

ചൈനയിലാകട്ടെ വീട് ആകെ വൃത്തിയാക്കി മാലിന്യങ്ങൾ മാലിന്യങ്ങൾ പിൻവാതിലിലൂടെ പുറത്തേക്ക് കളഞ്ഞുമാണ് ഇവർ പുതു വർഷത്തെ വരവേൽക്കുന്നത്.

ഇലക്കറികളും പന്നിയിറച്ചിയും പ്രത്യേകതരം പയറും അത്താഴ വിഭവങ്ങളിൽ ഉൾപ്പെടുത്തിയും ക്രീം നിറത്തിലുള്ള പയറിനു മുകളിൽ മനുഷ്യന്റെ കണ്ണിനു സമാനമായ രൂപം ഉണ്ടാക്കി ഭക്ഷണത്തിനു മുകളിൽ വച്ചതിനുശേഷമാണ് തെക്കൻ അമേരിക്കക്കാർ ന്യൂയർ അത്താഴ വിരുന്നിലേക്ക് കടക്കുന്നത്. ഈ ഭക്ഷണം വർഷം മുഴുവൻ സൗഭാഗ്യം കൊണ്ടുവരുന്നതിന്റെ സൂചനയാണത്രേ…

എന്നാൽ, കരടിയെ മറന്നുള്ള ആഘോഷങ്ങൾക്ക് റൊമേനിയക്കാരെ കിട്ടില്ല. പുതുവർഷത്തലേന്ന് യഥാർഥ കരടി രോമം കൊണ്ട് നിർമിച്ച വസ്ത്രങ്ങൾ അണിഞ്ഞ് തെരുവിൽ നൃത്തം ചെയ്താണ് ഇവർ ന്യൂയർ ആഘോഷിക്കുന്നത്.

പുതുവർഷം എത്തിയാൽ ആഫ്രിക്കയിൽ പഴയ ഫർണിച്ചറുകൾ പടിക്ക് പുറത്താണ്. ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും ഫർണീച്ചറുകൾ പുറത്തേക്ക് വലിച്ചെറിഞ്ഞാണ് ഇവർ പുതുവർഷത്തെ വരവേൽക്കുന്നത്.

12 തവണ ഭക്ഷണം കഴിച്ചാണ് എസ്റ്റോണിയക്കാർ പുതുവർഷം ആഘോഷിക്കുന്നത്.

ഫിൻലാൻഡിൽ കുതിരയുടേയും മറ്റും ലാഡം ഉരുക്കി വെള്ളമൊഴിക്കുമ്പോൾ ലഭിക്കുന്ന ആകൃതി പോലിരിക്കും അടുത്ത ഒരു വർഷത്തിന്റെ ഭാവി.

ഇനി നമ്മുടെ സ്വന്തം കൊച്ചിയിൽ ആൾ രൂപമുണ്ടാക്കി തീ കൊളുത്തിയാണ് പുതുവർഷത്തെവരവേൽക്കുന്നത്. ഇക്വഡോറുകാരും ഈ രീതിയിലാണ് പുതുവർഷം ആഘോഷിക്കുന്നത്.

കാൽപന്തുകളിയുടെ നാടായ ബ്രസീലിലെ ആഘോഷം മറ്റൊന്നാണ് റിയോയിലെ കോപകബാന ബീച്ചിൽ എത്തി വെളുത്ത പൂക്കൾ വലിച്ചെറിഞ്ഞാണ് പുതുവർഷം ആഘോഷിക്കുന്നത്.

സ്‌കോട്ട്‌ലണ്ടിൽ പുതുവർഷത്തിൽ വീടിനു മുന്നിലൂടെ കടന്നു പോകുന്ന വ്യക്തി സമ്മാനം തരാൻ നിർബന്ധിതനാണ്.

പിശാചിനെ തുരത്താൻ പാത്രങ്ങൾ കൂട്ടിയിടിച്ച് സബ്ദമുണ്ടാക്കിയാണ് ഫിലിപ്പെനികൾ ന്യൂയർ ആഘോഷിക്കുന്നത്.

ജപ്പാനിലെ ദേവാലയങ്ങളിൽ 108 തവണ മണിമുഴക്കിയാണ് പുതുവത്സര ആഘോഷം.

ഡെന്മാർക്കുകാർ 7തിരകളെ മുറിച്ച് കടന്നാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ബ്രസീലുകാർ പലനിറത്തിലുള്ള അടി വസ്ത്രങ്ങൾ ആണ് ന്യൂയർ ആഘോഷവോളയിൽ ധരിക്കുന്നത്. തെരുവ് പാർട്ടികളാണ് നെതർലണ്ട്സ്‌കാരുടെ പുതുവർഷത്തെ ആഘോഷമാക്കുന്നത്.

മരിച്ചവരുടെ സെമിത്തേരികളിൽ ഭക്ഷണം വിളമ്പിയും ശവകൂടീരങ്ങൾക്ക് മേൽ കിടന്ന് ഉറങ്ങിയുമാണ് ചിലിക്കാരുടെ ന്യൂയർ ആഘോഷം. ഈജിപ്തുകാരാകട്ടെ ചന്ദ്രനെ കണ്ടാണ് പുതുവർഷത്തിന് തുടക്കം കുറിക്കുന്നത്. സിറ്റ്സർലണ്ടുകാർ ക്രീം തറയിൽ ഒഴിച്ചാണ് ആഘോഷം ഗംഭീരമാക്കുന്നത്.

പുതിയ പ്രതീക്ഷകളുമായി എത്തുന്ന ന്യൂയർ… ലോകത്ത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇനി പറയണ്ടതില്ലല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button