Latest NewsNewsBusiness

സോവറിൻ ഗോൾഡ് ബോണ്ട് രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിശദവിവരങ്ങൾ അറിയാം

സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് 2.5 ശതമാനമാണ് പലിശ

രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, എട്ട് വർഷം കാലാവധിയുള്ള ബോണ്ടുകളാണ് അവതരിപ്പിക്കുന്നത്. ഡിസംബർ, മാർച്ച് മാസങ്ങളിലാണ് പൊതു സബ്സ്ക്രിപ്ഷൻ ആരംഭിക്കുക. ബോണ്ടുകൾക്ക് എട്ട് വർഷം കാലാവധിയുണ്ടെങ്കിലും, അഞ്ച് വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് 2.5 ശതമാനമാണ് പലിശ. രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാൽ ഓഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവ മുഖാന്തരമാണ് സോവറിൻ ബോണ്ടുകളുടെ വിൽപ്പന നടക്കുന്നത്. വ്യക്തികൾക്ക് പരമാവധി 4 കിലോഗ്രാമും, ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാമുമാണ് പരമാവധി സ്വർണം അനുവദിക്കുക.

Also Read: യുകെയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി നഴ്‌സും കുട്ടികളും കൊല്ലപ്പെട്ടു: ഭർത്താവ് കസ്റ്റഡിയിൽ

ആർബിഐ ആണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷൂ ചെയ്യുന്നത്. 2015 നവംബർ മാസത്തിലാണ് രാജ്യത്ത് ആദ്യമായി സോവറിൻ ഗോൾഡ് ബോണ്ട് സ്കീം അവതരിപ്പിച്ചത്. വ്യക്തികളും സ്ഥാപനങ്ങളും സ്വന്തമാക്കുന്ന ബോണ്ടുകൾ ലോണുകൾക്ക് ഈടായി ഉപയോഗിക്കാൻ കഴിയുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button