Latest NewsKeralaCricketNewsSports

ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി

കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം നടക്കുക.

Read Also: ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ

87ൽ മുപ്പതെണ്ണം വിദേശതാരങ്ങളുടെ ഒഴിവാണ്. 991 കളിക്കാരുടെ പട്ടികയിൽ നിന്നും 405 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയതിൽ 273 ഇന്ത്യൻ താരങ്ങളും 132 വിദേശതാരങ്ങളുമുണ്ട്. 119 പേർ അതതു രാജ്യങ്ങൾക്കായി കളിച്ചവരാണ്. ഫ്രാഞ്ചൈസി ടീമുകളിൽ കൂടുതൽ തുകയുള്ളത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പക്കലാണ്. 42.25 കോടി രൂപയാണ് സൺറൈസേഴ്‌സിന്റെ പക്കലുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പക്കൽ 7.05 കോടി രൂപയാണുള്ളത്.

11 താരങ്ങളുടെ അടിസ്ഥാനവില 1.5 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ ഒരു കോടിയിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. മായങ്ക് അഗർവാൾ, കേദാർ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് അവർ.

Read Also: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button