ദുബായ്: ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനാണ് കോടതി പ്രവർത്തിക്കുക. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് കോടതിയുടെ ആസ്ഥാനം. കോടതിയ്ക്ക് നേതൃത്വം നൽകുക രാജ്യാന്തര നിയമ വിദഗ്ധരായിരിക്കും.
Read Also:സൈനികരെ നായ്‌ക്കളോട് ഉപമിച്ച സപ്ലൈകോ ജീവനക്കാരനെ പ്രതിഷേധങ്ങൾക്കൊടുവിൽ സസ്‌പെൻഡ് ചെയ്തു
പ്രത്യേക നിയമങ്ങൾ തയാറാക്കുന്നതിനും നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ വഴി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്മാർട് ഫോമുകൾ വികസിപ്പിക്കുന്നതിനും ലോകോത്തര അഭിഭാഷകരുടെയും വിദഗ്ധരുടെയും പാനലിനെ നിയോഗിച്ചിട്ടുണ്ട്. ബിഗ് ഡേറ്റ, ബ്ലോക്ക്ചെയിൻ, എഐ, ഫിൻടെക്, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ആളില്ലാ വിമാനങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം പ്രത്യേക കോടതി കൈകാര്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments