Latest NewsIndiaNews

‘ചൈന സമ്പൂര്‍ണ്ണ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്രം ഉറങ്ങുന്നു’: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

ജയ്‌പൂർ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ചൈന യുദ്ധത്തിനൊരുങ്ങുമ്പോള്‍ കേന്ദ്രം ഉറങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭീഷണി വ്യക്തമാണെന്നും പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

‘കേന്ദ്രം ജനങ്ങളില്‍ നിന്ന് വസ്തുതകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ അവര്‍ വിജയിച്ചു. പക്ഷേ ഇത്തരം കാര്യങ്ങള്‍ അധികകാലം മറച്ചുവെക്കാന്‍ കഴിയില്ല. ചൈനയുടെ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുടെ പാറ്റേണ്‍ നോക്കൂ. അവര്‍ ലഡാക്കിലും അരുണാചല്‍ ഭാഗത്തും ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button