ErnakulamKeralaNattuvarthaLatest NewsNews

അ​ജ്ഞാ​ത​ർ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ൽ ത​ള്ളി​യ യുവാവ് മരിച്ചു

എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ടേ​ങ്ങാ​ട്ട് അ​ശോ​ക​ന്‍റെ മ​ക​ൻ സ​ന​ൽ (34) ആ​ണ് മ​രി​ച്ച​ത്

ചെ​റാ​യി: അ​ജ്ഞാ​ത​ർ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ൽ ത​ള്ളി​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ടേ​ങ്ങാ​ട്ട് അ​ശോ​ക​ന്‍റെ മ​ക​ൻ സ​ന​ൽ (34) ആ​ണ് മ​രി​ച്ച​ത്.

Read Also : ജി 20 കേന്ദ്ര സര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, ഇന്ത്യയുടേതാണ്: എംപിമാരോട് പ്രധാനമന്ത്രി

ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ് വ​ഴി​യി​ൽ കി​ട​ക്കു​ന്ന നിലയിൽ യു​വാ​വി​നെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. തു​ട​ർ​ന്ന്, വി​വ​രം ഞാ​റ​ക്ക​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊ​ലീ​സ് ആണ് ഇ​യാ​ളെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്. തുടർന്ന്, വിദ​ഗ്ധ ചികിത്സയ്ക്കായി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എന്നാൽ, പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​ മ​രിക്കുകയായിരുന്നു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബന്ധുക്കൾക്ക് കൈമാറി. സം​ഭ​വ​ത്തി​ൽ, പൊലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button