Latest NewsNewsBusiness

നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

സെൻസെക്സിൽ ഇന്ന് എൻടിപിസി, സൺ ഫാർമ എന്നിവയുടെ ഓഹരികൾ മാത്രമാണ് നേട്ടം നിലനിർത്തിയത്

സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 879 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,799 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 245 പോയിന്റ് നേട്ടത്തിൽ 18,415ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.05 ശതമാനവും, സ്മോൾക്യാപ് സൂചിക 0.6 ശതമാനവും നഷ്ടം നേരിട്ടു.

സെൻസെക്സിൽ ഇന്ന് എൻടിപിസി, സൺ ഫാർമ എന്നിവയുടെ ഓഹരികൾ മാത്രമാണ് നേട്ടം നിലനിർത്തിയത്. അതേസമയം, നിഫ്റ്റിയിൽ എം ആൻഡ് എം, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോകോർപ്പ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത്തവണ ആഗോള വിപണികളിലുടനീളം നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ, സൂചികകൾ ദുർബലമാകുകയായിരുന്നു.

Also Read: കൊലപാതകങ്ങള്‍ അരങ്ങേറുന്നത് പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ വെച്ച്, രക്ഷിക്കണേ.. എന്ന് അലറിക്കൊണ്ട് സിന്ധു ഓടി

shortlink

Related Articles

Post Your Comments

Related Articles


Back to top button