ഇന്ത്യക്കാരുടെ തൊഴിൽക്ഷമതയിൽ മുന്നേറ്റം തുടരുന്നു. വീബോക്സ് ഇന്ത്യ സ്കിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഉദ്യോഗാർത്ഥികളിൽ 50.3 ശതമാനം ആളുകളും തൊഴിലെടുക്കാൻ പ്രാപ്തരാണ്. മുൻ വർഷം ഇത് 46.5 ശതമാനമായിരുന്നു. ഇത്തവണ തൊഴിൽക്ഷമതയിൽ വൻ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ 3.75 ലക്ഷം ആളുകളിൽ നടത്തിയ സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽക്ഷമതയുള്ളവർ ബികോം, എംബിഎ, ബിഫാം ബിരുദധാരികളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, പോളിടെക്നിക്, എംസിഎ യോഗ്യതയുള്ളവർ കുറഞ്ഞ തൊഴിൽക്ഷമതയുള്ള ആളുകളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തവണ തൊഴിൽക്ഷമതയിൽ പുരുഷന്മാരെക്കാൾ മുന്നിലെത്തിയിരിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളിൽ 52.8 ശതമാനം ആളുകളാണ് തൊഴിൽക്ഷമതരായിട്ടുള്ളത്. എന്നാൽ, 47.2 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് തൊഴിൽക്ഷമതയുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
നിലവിലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ തൊഴിൽ സേനയിൽ 67 ശതമാനം പുരുഷന്മാരും, 33 ശതമാനം സ്ത്രീകളുമാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തൊഴിൽക്ഷമതയുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് രാജസ്ഥാനെയാണ്. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയത് ഉത്തർപ്രദേശാണ്. രാജസ്ഥാനിൽ 53.5 ശതമാനവും, ഉത്തർപ്രദേശിൽ 46.5 ശതമാനവുമാണ് സ്ത്രീകളുടെ തൊഴിൽക്ഷമത.
Post Your Comments