Latest NewsNewsInternational

ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് പാക് മന്ത്രി, ഇന്ത്യയെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച് മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാര്‍. തീവ്രവാദത്തിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്കിടയില്‍ സ്വയം വിശേഷിപ്പിച്ച് മറഞ്ഞിരുന്ന് കുറ്റം ചെയ്യുന്നവരാണ് ഇന്ത്യയെന്ന് അവര്‍ വിമര്‍ശിച്ചു. ആരും ഇത് വെട്ടിത്തുറന്ന് പറയാത്തതിനാല്‍ തങ്ങള്‍ ഒറ്റയാനാവുന്നുവെന്നും വ്യക്തമായ കാപട്യത്തെ തുറന്നു കാണിക്കാന്‍ ആരും തയ്യാറല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: നാരായണീന്റെ മൂന്നാണ്മക്കളായി ജോജുവും സുരാജും അലന്‍സിയറും

പാകിസ്ഥാനില്‍ നടക്കുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ കാല്‍പ്പാടുകള്‍ കാണപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാക് വിദേശകാര്യ സഹമന്ത്രിയും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

നീതിയെയും മൂല്യവ്യവസ്ഥയുടെ സാര്‍വത്രികതയെയും കുറിച്ച് സംസാരിക്കുന്ന എല്ലാവരും വെട്ടിത്തുറന്ന് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് അവര്‍ പറഞ്ഞു. ഈ പ്രത്യേക ശ്രമം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവ പ്രതീക്ഷിക്കാനും തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണാന്‍ അവരെ ശരിക്കും പ്രോത്സാഹിപ്പിക്കാനുമാണെന്ന് പാക് വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button