അബുദാബി: റിക്രൂട്ടിംഗ്, വിസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. റിക്രൂട്ടിംഗിന് മുൻപ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണമെന്നാണ് വിർദ്ദേശം. വിസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാർക്കോ പണം നൽകരുതെന്നും വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.
കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല. തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തെ സമീപിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം.
Read Also: വിധി ദിവസം പോക്സോക്കേസ് പ്രതി കോടതി മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു : ആശുപത്രിയിൽ
Post Your Comments