മലപ്പുറം : ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പ്രചരിച്ചതിന് പിന്നാലെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തനിക്ക് ലഭിക്കുന്ന കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇയാള്‍ ഭാര്യയുമായി ചര്‍ച്ച ചെയ്തത്.
Read Also: കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം : സംഭവം മഞ്ചേരിയിൽ
പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷന്‍ നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ് എന്നാണ് ഇയാള്‍ ഭാര്യയോട് ഫോണില്‍ പറഞ്ഞത്. ഈ സംഭാഷണം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഷൗക്കത്തിന്റെ പിഴവ് കണ്ടെത്തി. തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷൗക്കത്തിനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments