പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമഘട്ട തയ്യാറെടുപ്പുകൾ നടത്തി കെഫിൻ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, കെഫിൻ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 19 മുതലാണ് ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഡിസംബർ 21ന് സമാപിക്കും. 10 രൂപയാണ് ഓഹരികളുടെ മുഖവില നിശ്ചയിച്ചിരിക്കുന്നത്.
ഐപിഒയിൽ ഓഫർ ഫോർ സെയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ പ്രൊമോട്ടറായ ജനറൽ അറ്റ്‌ലാന്റിക് സിംഗപ്പൂർ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് നടക്കുക. ഇക്വിറ്റി ഒന്നിന് 347 രൂപ മുതൽ 366 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 40 ഇക്വറ്റി ഓഹരികൾക്കും അവയുടെ ഗുണിതങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Post Your Comments