സ്ത്രീധന പീഡനക്കേസിൽ സീരിയൽ നടിയ്ക്കും അമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. സഹോദരന് ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണ് കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു 2 വർഷം തടവുശിക്ഷ കര്‍ണാടക ഹൈക്കോടതി വിധിച്ചത്.
2002ൽ നൽകിയ പരാതിയിലാണ് ശിക്ഷ. അഭിനയയുടെ അമ്മ ജയമ്മ, സഹോദരന് ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.
read also: ഇരുട്ട് നിറഞ്ഞ തീയേറ്ററിലാണ് സിനിമ കാണേണ്ടത്: ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ അടൂർ ഗോപാലകൃഷ്ണൻ
സ്ത്രീധനമായി 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും തന്നിൽ നിന്നും വാങ്ങിയതായി കാണിച്ചാണ് ലക്ഷ്മി ദേവി പരാതി നല്‍കിയത്.
Post Your Comments