Latest NewsNewsBusiness

കോടികൾ സമാഹരിക്കാനൊരുങ്ങി കേന്ദ്രം, ഐആർസിടിസി ഓഹരികൾ വിറ്റഴിക്കാൻ സാധ്യത

ഓഫർ ഫോർ സെയിലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടക്കുക

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐആർസിടിസിയുടെ 5 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെയാണ് ഓഹരികൾ വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്.

ഓഫർ ഫോർ സെയിലിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടക്കുക. ഓഹരി ഒന്നിന് 680 രൂപയാണ് പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ 2,720 കോടി രൂപ നേടാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 20 ദശലക്ഷം ഓഹരികളാണ് നിർദ്ദിഷ്ട ഓഹരി വിൽപ്പനയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവയിൽ 25 ശതമാനം മ്യൂച്വൽ ഫണ്ടുകൾക്കും, ഇൻഷുറൻസ് കമ്പനികൾക്കുമാണ് നീക്കിവെക്കുക. ബാക്കി 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെക്കുന്നതാണ്.

Also Read: എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തത് താൻ , എന്നാൽ കുട്ടികൾ ഗിഫ്റ്റ് നൽകിയത് എലിസബത്തിനാണെന്ന് ബാല

ഐആർസിടിസിയിൽ കേന്ദ്രസർക്കാറിന് 67.4 ശതമാനം ഓഹരിയാണ് ഉള്ളത്. ധനം സമാഹരിക്കുന്നതിനായി ലിസ്റ്റ് ചെയ്ത റെയിൽവേ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button