നാഗ്പൂര്‍: രാത്രി കാമുകനോടൊപ്പം വീട്ടിൽ തങ്ങിയ യുവതി രാവിലെ അയാളുടെ മകനെ തട്ടിക്കൊണ്ടു പോയെന്നു പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 25കാരിയായ രേഷ്മ ഭിവ്ഗഡെയ്ക്കതിരെയാണ് പരാതി.
ഒരു ചായക്കടയിൽ വച്ചാണ് ആകാശും രേഷ്മയും പരിചയപ്പെട്ടത്. ആകാശ് ഭാര്യയെ പിരിഞ്ഞു ഏഴു വയസുകാരനായ മകനൊപ്പം താമസിക്കുകയായിരുന്നു. ശനിയാഴ്ച ആകാശിന്റെ വീട്ടില്‍ നിന്ന രേഷ്മ പിറ്റേന്ന് രാവിലെ ചില ആവശ്യങ്ങള്‍ക്കായി പോയപ്പോള്‍ ആകാശിന്റെ മകനായ മന്തനെ കൂടെ കൂട്ടുകയായിരുന്നു . യുവതി ഉടനെ തിരിച്ചുവരുമെന്ന് കരുതി ആകാശ് മകനെ ഒപ്പം പോകാന്‍ അനുവദിച്ചു. എന്നാല്‍ അവർ തിരിച്ചു വന്നില്ല. മകനെ കാണാനായി ആകാശിന്റെ ഭാര്യ വന്നപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് ഇവർ പരാതി നൽകി.
read also: കെ വി മധു ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു
40 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് രേഷ്മയുടെ വീട്ടിന്റെ അടുത്തുള്ള മണ്‍കൂനയില്‍ കളിക്കുന്ന മന്തനെ കണ്ടെത്തി. യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരിച്ചുവരാന്‍ വഴി അറിയാത്തതിനാല്‍ രേഷ്മയ്ക്ക് മന്തനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നാണു ഇവർ പറയുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സ്വന്തമായി ഫോണില്ലാത്തതിനാല്‍ വീട്ടിലേയ്ക്ക് വിളിച്ച് ബന്ധപ്പെടാനും കഴിഞ്ഞില്ലെന്നു പോലീസ് പറയുന്നു.
Post Your Comments