ThiruvananthapuramNattuvarthaLatest NewsKeralaNews

ബസ് സ്റ്റോപ്പില്‍ വെച്ച് വനിതാ ഡോക്ടറെ കടന്നു പിടിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ

നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്

കിളിമാനൂര്‍: തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വെച്ച് കടന്നുപിടിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്.

Read Also : രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ ബസിറങ്ങി നടന്നുവരികയായിരുന്നു ഡോക്ടറെ എതിരേ നടന്നുവന്ന ശശികുമാര്‍ കടന്ന് പിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് ഡോക്ടര്‍ പ്രതിരോധിച്ചതോടെ പ്രതി തിരികെ ആക്രമിച്ചു. ഇതോടെ ഡോക്ടര്‍ ബഹളം വയ്ക്കുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഉടനെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ശശികുമാറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button