കോട്ടയം: കടുത്തുരുത്തിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കന്‍ മുകളേല്‍ വീട്ടില്‍ പപ്പന് മകന് ചക്കച്ചാം ജോയി എന്ന് വിളിക്കുന്ന ജോയ്(40), അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റംതലക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ മകന് ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് (23), കാണക്കാരി ആശുപത്രിപ്പടി ഭാഗത്ത് തുരുത്തിക്കാട്ടില്‍ വീട്ടില്‍ ജോയി മകന് ദീപു ജോയ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : മഞ്ഞുകാലത്ത് തക്കാളി അല്പം കൂടുതല്‍ കഴിക്കാം; തക്കാളി മാത്രമല്ല…
കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് സംഭവം. ഇവർ കല്ലറ പുത്തന്‍പള്ളിക്ക് സമീപം വച്ച് അരവിന്ദ് എന്നയാളെ ചീത്ത വിളിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വടിവാളടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കാലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയായ ജോയിയും, അരവിന്ദും തമ്മില്‍ രണ്ട് ദിവസം മുമ്പ് കളമ്പുകാട് കള്ളുഷാപ്പില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ സംഘം ചേര്‍ന്ന് അരവിന്ദനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിരച്ചിലിനൊടുവില്‍ അതിരമ്പുഴയില്‍ നിന്ന് പിടികൂടിയത്.
കടുത്തുരുത്തി സ്റ്റേഷന് എസ്.എച്ച് ഓ സജീവ് ചെറിയാന്, എസ്.ഐ വിപിന്‍ ചന്ദ്രന്, സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോന്, സി.പി.ഓ മാരായ പ്രവീണ്‍, ബിനോയ്, ജിനുമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments