
ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ പുതുപ്പാളയത്തിനു സമീപം നാല് മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മോട്ടൂർ വില്ലേജിലെ താമസക്കാരനായ കൂലിപ്പണിക്കാരനായ പളനി (40), ഭാര്യ വള്ളി (37), മക്കളായ തൃഷ, മോനിഷ, മഹാലക്ഷ്മി, മകൻ ശിവശക്തി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് പളനിയെ കണ്ടെത്തിയത്.
മറ്റൊരു മകൾ ഭൂമികയുടെ നില ഗുരുതരമാണ്. രാവിലെ വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
6 മൃതദേഹങ്ങളും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാകാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നു.
Post Your Comments