MalappuramLatest NewsKeralaNattuvarthaNews

സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോയിടിച്ച് വിദ്യർത്ഥിനിക്ക് ദാരുണാന്ത്യം : സംഭവം മലപ്പുറത്ത്

താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർത്ഥിനി ഷഫ്ന ഷെറിൻ ആണ് മരിച്ചത്

മലപ്പുറം: മലപ്പുറത്ത്‌ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർത്ഥിനി ഷഫ്ന ഷെറിൻ ആണ് മരിച്ചത്.

ഇന്ന് പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് വരുന്നതിനിടെ 12 മണിയോടെയാണ് അപകടം നടന്നത്. ​സാധാരണയായി സ്കൂൾ ബസുകളിൽ കുട്ടികളെ ഇറക്കാൻ ഒരാൾ കൂടി ഉണ്ടാകാറുണ്ട്. എന്നാൽ, ഈ സ്കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.

Read Also : ക്രിസ്തുമസ് 2022: മെറി ക്രിസ്മസിന് പകരം ആളുകൾ ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്? മനസിലാക്കാം

ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ​ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button