KeralaLatest NewsNews

മേയര്‍ രാജി വെയ്‌ക്കേണ്ട ആവശ്യമില്ല, കത്ത് വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ ഏല്‍പ്പിച്ച് പാര്‍ട്ടി

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജിയല്ലാതെ മറ്റൊരു അനുനയ നീക്കത്തിനും തയ്യാറല്ലെന്ന് ബി.ജെ.പിയും യു.ഡി.എഫും നിലപാട് സ്വീകരിച്ചതോടെയാണ് ആദ്യ ചര്‍ച്ച പരാജയപ്പെട്ടത്.

Read Also: ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

അതുകൊണ്ടുതന്നെ സമരം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുമായാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത് മന്ത്രി വി.ശിവന്‍കുട്ടിയും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷുമാണ്. മേയറുടെ രാജി ആവശ്യമൊഴികെ ബാക്കിയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന. നിലപാടില്‍ ഉറച്ച പ്രതിപക്ഷത്തെ മയപ്പെടുത്താനാണ് മന്ത്രി വി. ശിവന്‍കുട്ടി തന്നെ രണ്ടാംവട്ട ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button