ദോഹ: ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ വമ്പന്മാരായ മൊറോക്കോയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ മൊറോക്കോ ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഏക ടീമാണ്.
ഇന്ന് ജയിക്കുന്ന ടീം ഫൈനലിൽ അർജന്റീനയുമായി ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന സെമി ബർത്തുറപ്പിച്ചത്. 34-ാംമിനിറ്റിലെ ആദ്യ ഗോളോടെ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസി നേടുന്ന അഞ്ചാം ഗോളാണിത്.
കളിയുടെ ആദ്യ പകുതിയിൽ ക്രൊയേഷ്യക്കെതിരെ മെസിയുടെ ഒരു ഗോളിൽ അർജന്റീന മുന്നിലെത്തി. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. ജൂലിയൻ അൽവാരസിനെ ഗോളി ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. തൊട്ടുപിന്നാലെ 39-ാം മിനിറ്റിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് ഒടുവില്‍ വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. മെസിയാണ് അല്‍വാരസിന് പന്തു നല്‍കിയത്.
Read Also:- സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും വീട്ടില്‍ പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍…
69-ാം മിനിറ്റിലാണ് മത്സരത്തിൽ അൽവാരസിന്റെ രണ്ടാം ഗോളെത്തിയത്. മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്. കളി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജൻറീന വിജയമുറപ്പിച്ചു. ഇന്ന് രാത്രി നടക്കുന്ന ഫ്രാൻസ് – മൊറോക്കോ സെമി ഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി 8.30ന് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും.
Post Your Comments