Latest NewsNewsBusiness

ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടച്ചില്ലേ? സമയപരിധി ദീർഘിപ്പിച്ച് ആർബിഐ

രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്

രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാനുള്ളവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കാൻ സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസം കൂടി എടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ, പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് ആർബിഐ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണക്കാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാലയളവിൽ പേയ്മെന്റ് ഫീസ് ഈടാക്കാതെയും, ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതെയും കുടിശ്ശിക അടച്ച് തീർക്കാവുന്നതാണ്. അതേസമയം, അനുവദിച്ച മൂന്ന് ദിവസത്തിനു ശേഷമാണ് കുടിശ്ശിക അടയ്ക്കുന്നതെങ്കിൽ ലേറ്റ് പേയ്മെന്റ് ഫീസ് ചുമത്തുന്നതാണ്. കുടിശ്ശികയുടെ വലുപ്പത്തിന് ആനുപാതികമായാണ് പിഴ ചുമത്തുക. ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ എന്നിവയാണ് പിഴയുടെ തുക നിർണയിക്കുന്നത്.

Also Read: മലപ്പുറത്ത് സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച ക്രിമിനൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button