KeralaLatest NewsNews

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, കേസ് എടുത്തത് കലാപകുറ്റം ചുമത്തി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേര്‍ക്കെതിരെ കലാപകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത തങ്ങളെ പോലീസ് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Read Also: ആലപ്പുഴയിൽ നടന്നത് ജിന്നിനെ ഒഴിപ്പിക്കാനുള്ള മന്ത്രവാദം: ഐടി ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനം

കസ്റ്റഡിയില്‍ എടുത്ത ശേഷം പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി കേസിലെ പ്രതിയായ നിഹാരിക പറഞ്ഞു. മര്‍ദ്ദനത്തില്‍ കൂടെയുണ്ടായിരുന്ന നവീന്‍ കിഷോര്‍ ചോര തുപ്പി. പ്രതിഷേധിച്ച സംഭവത്തില്‍ കേസ് എടുക്കില്ലെന്ന് ആയിരുന്നു ഐഎഫ്എഫ്‌കെ അധികൃതരുടെ ഉറപ്പ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും നിഹാരിക പ്രതികരിച്ചു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ റിസര്‍വേഷനെച്ചൊല്ലിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. റിസര്‍വ് ചെയ്തിട്ടും ചിത്രം കാണാനാവാത്തതിനെ തുടര്‍ന്ന് തിയേറ്ററില്‍ ബഹളം വെയ്ക്കുകയായിരുന്നു.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ടാഗോര്‍ തിയേറ്ററില്‍ തിങ്കാളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ആയിരുന്നു. രാവിലെ മുതല്‍ തന്നെ ചിത്രം കാണുന്നതിനായി നീണ്ട നിര തന്നെയുണ്ടായിരുന്നു. റിസര്‍വ് ചെയ്യാത്തവരും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തിയറ്ററിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ചിത്രം കാണാന്‍ സാധിച്ചില്ല. ബഹളവും ഉന്തും തള്ളും ആയതോടെ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പോലീസ് തിയറ്റര്‍ പരിസരത്ത് നിന്ന് നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button