MalappuramLatest NewsKeralaNattuvarthaNews

വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) അറസ്റ്റ് ചെയ്തത്

നിലമ്പൂർ: വിൽപനക്കായി ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) അറസ്റ്റ് ചെയ്തത്.

Read Also : ‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’

നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചന്തക്കുന്ന് മൈലാടി പാലത്തിന് സമീപം വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 12 പാക്കറ്റുകളായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

മുമ്പും കഞ്ചാവ് കേസിലുൾപ്പെട്ടയാളാണ് തൻവീറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button