പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ മോട്ടോഴ്സിന്‍റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികൾ ഭാഗികമായാണ് വിറ്റഴിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ, ടാറ്റ ടെക്നോളജീസിൽ ടാറ്റ മോട്ടോഴ്സിന് 74.42 ശതമാനം ഓഹരിയാണ് ഉള്ളത്. ഈ ഓഹരിയാണ് ഭാഗികമായി വിൽക്കുക.
പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 10 ശതമാനം ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കമ്പനി ഐപിഒ നടത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. ടാറ്റ ടെക്നോളജീസിന് പുറമേ, കമ്പനിയുടെ ഡയറക്ട്-ടു-ഹോം പ്ലാറ്റ്ഫോമായ ടാറ്റ പ്ലേയും പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുളള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
1989- ലാണ് ടാറ്റ ടെക്നോളജീസ് സ്ഥാപിതമായത്. പ്രധാനമായും ഓട്ടോമോട്ടീവ്, വ്യാവസായിക യന്ത്രങ്ങൾ, എയ്റോസ്പേസ്, എൻജിനീയറിംഗ്, മാനുഫാക്ചറിംഗ് വെർട്ടിക്കലുകൾ എന്നീ മേഖലകളിലാണ് സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
Post Your Comments