KeralaLatest NewsNewsIndia

ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

ഡൽഹി: ഭൂമി ഇടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ബുധനാഴ്ച കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഇളവു നൽകണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 7 കേസുകളാണ് കർദിനാളിനെതിരെയുള്ളത്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു തിരിച്ചടിയായത്. കേസുകൾ റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ഹർജികൾ ജനുവരി രണ്ടാം വാരം പരിഗണിക്കും.

ഒരു കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടിയാല്‍ 3 ലക്ഷം രൂപ ധനസഹായം

കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കർദിനാൾ ആലഞ്ചേരിയുടെ ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. നേരിട്ടു ഹാജരാകുന്നതിൽ കർദിനാളിന് ഇളവു നൽകാനാകില്ലെന്നും നേരിട്ട് ഹാജരായി ജാമ്യമെടുത്തശേഷം ഇളവിനായി അപേക്ഷ നൽകാമെന്നും മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണു കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button