മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ഹരികൃഷ്ണന്‍സ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇരട്ടക്ലൈമാക്‌സിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ മമ്മൂട്ടി. രണ്ടു തരം കഥാന്ത്യങ്ങളുണ്ടാകുമ്പോള്‍ രണ്ട് തരം കാണാനും പ്രേക്ഷകര്‍ വരുമെന്ന ദുര്‍ബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്‌തൊരു കാര്യമാണതെന്ന് മമ്മൂട്ടി പറഞ്ഞു.
‘ഹരികൃഷ്ണന്‍സ് സിനിമയുടെ അവസാനം രണ്ട് കഥാന്ത്യങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ഇവരില്‍ ആരേ തെരഞ്ഞെടുക്കുന്നു എന്നതാണ് കഥയുടെ അവസാന ഭാഗം. സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്ക് വച്ചത്’.
‘ഒന്ന് കൃഷ്ണന് കിട്ടുന്നുവെന്നും മറ്റൊന്ന് ഹരിക്ക് കിട്ടുന്നുവെന്നും. അത് ഇങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോള്‍ ഈ രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്ന ദുര്‍ബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്‌തൊരു കാര്യമാണ്’.
Read Also:- കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
‘പക്ഷേ അത് പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ആര്‍ക്കോ അബദ്ധം പറ്റി, അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയി. അതിന്റെ ഉദ്ദേശ്യം നല്ലതായിരുന്നു. രണ്ട് പേര്‍ക്ക് കിട്ടിയാലും സന്തോഷിക്കുന്ന പ്രേക്ഷകര്‍ ഇവിടെ ഉണ്ടായതുകൊണ്ടാണ് ആ സിനിമ വലിയ വിജയമായത്’ മമ്മൂട്ടി പറഞ്ഞു.
Post Your Comments