Latest NewsKeralaNews

കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കും: ഇസ്രയേൽ കോൺസുൽ ജനറൽ

തിരുവനന്തപുരം: കൃഷി, ടൂറിസം മേഖലകളിൽ കേരളത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ ഹെയിം. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഒറ്റ സിഗരറ്റ് വില്‍പ്പന പുകയില ഉപയോഗത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നു, വില്‍പ്പന നിയമവിരുദ്ധമാക്കാനൊരുങ്ങി കേന്ദ്രം

ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോൺസുൽ ജനറൽ ഉറപ്പുനൽകി.

മൂല്യവർധിത കാർഷികോല്പന്നങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ തുടരാമെന്നും കോൺസുൽ ജനറൽ അറിയിച്ചു. ഇസ്രായേൽ മന്ത്രി ഫെബ്രുവരിയിൽ കേരളം സന്ദർശിക്കാൻ തയ്യാറെടുക്കുന്നുണ്ട്. കോൺസുൽ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

കേരളവുമായി ഇസ്രായേലിനുള്ള ദീർഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഓർമിപ്പിച്ചു. ആദ്യകാല ഇസ്രയേൽ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Read Also: വിദേശ മദ്യം ഇറക്കുമതിയ്‌ക്കൊരുങ്ങി ആര്യന്‍ ഖാന്‍: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനിയുമായി കരാർ ഉറപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button