ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്‌സിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിര്‍ത്തി ലംഘനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതരായെന്നാണ് വിവരം.
Read Also:കാസർഗോഡ് അമ്മയും കുഞ്ഞും മരിച്ച അപകടത്തില്‍ റോഡ് കേരളത്തിലും മറിഞ്ഞ കാര്‍ കര്‍ണാടകയിലും
ചൈനയുടെ വ്യോമാതിര്‍ത്തി ലംഘനം തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ എയര്‍ പട്രോളിങ് ശക്തമാക്കിയെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ പ്രദേശത്തെ നിയമന്ത്രണമേഖലയില്‍ ചൈനീസ് ഡ്രോണുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളിലും നിരവധി തവണ യുദ്ധവിമാനങ്ങള്‍ വ്യോമസേന തയാറാക്കി നിര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു.
Post Your Comments