KeralaLatest NewsNews

ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കും: സന്നദ്ധത അറിയിച്ച് ഫ്രാൻസ്

തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് ഫ്രാൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോൾ ഫ്രാൻസിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളിൽ സെമി ഫൈനലിൽ എത്തിയ ഫ്രാൻസ് ഫുട്‌ബോൾ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

യുകെ കഴിഞ്ഞാൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് ഫ്രാൻസിൽ നിന്നാണ്. സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോൾ ആ രാജ്യം കേരളാ ടൂറിസത്തിന് നൽകിയ സ്വീകരണം മികച്ചതായിരുന്നു. ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ വടക്കൻ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാൻസിന്റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തൽ കൂടിയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Read Also: മമ്മൂട്ടിയും മോഹൻലാലും ലക്ഷങ്ങൾ ചിലവാക്കുന്നു, സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്: കൊല്ലം തുളസി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button