KeralaLatest NewsNews

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നത്. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷൻ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കും.

Read Also: റിയൽമി ജിടി നിയോ 3 5ജി: വിലയും സവിശേഷതയും അറിയാം

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ‘ഡെസ്റ്റിനേഷൻ റേറ്റിംഗ്’. ടൂറിസം കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സന്ദർശകർക്ക് റേറ്റിംഗ് രേഖപ്പെടുത്താം.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള നെയ്യാർഡാം, കാപ്പിൽ, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡെസ്റ്റിനേഷൻ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാർക്ക് പ്രത്യേക പാരിതോഷികവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കും: ഇസ്രയേൽ കോൺസുൽ ജനറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button