Latest NewsNewsLife Style

ഹൃദയാരോഗ്യത്തിനായി ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍ ..

അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഉപ്പും പഞ്ചസാരയും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉപ്പും പഞ്ചസാരയും അധികം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.

റെഡ് മീറ്റ് പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.

പായ്ക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി പലഹാരങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരവും വർദ്ധിപ്പിക്കും. കൂടാതെ പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് ഇവയില്‍ കൂടുതലാകാം. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.  അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

സോഫറ്റ് ഡ്രിങ്ക്സും സോഡയുമൊക്കെ ഒഴിവാക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാത്സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button