രാജ്യത്തെ ആഭ്യന്തര റീട്ടെയിൽ വാഹന വിപണിയിൽ വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്- 4ൽ നിന്നും ബിഎസ്- 6ലേക്ക് ചുവടുവച്ചതിനുശേഷം ഉള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് നവംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം നവംബറുമായി താരതമ്യം ചെയ്യുമ്പോൾ, 25.71 ശതമാനം വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഇതോടെ, നവംബർ മാസത്തിൽ 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് എല്ലാ ശ്രേണികളിലുമായി നിരത്തിലെത്തിയത്. 2020 നവംബറിൽ 19.66 ലക്ഷം യൂണിറ്റുകളും, 2019 നവംബറിൽ 23.44 ലക്ഷം യൂണിറ്റുകളുമാണ് വിറ്റഴിച്ചത്.
ഉത്സവ കാലം, ഡിസംബറിലേക്ക് നീണ്ട വിവാഹ സീസൺ, മൈക്രോ ചിപ്പുകളുടെ ക്ഷാമത്തിലെ അയവ് എന്നിവയാണ് ആഭ്യന്തര വാഹന വിപണിയിൽ ഉൽപ്പാദനത്തിലും വിതരണത്തിലും ഉണർവ് ഉണ്ടാകാൻ കാരണമായത്. കഴിഞ്ഞ നവംബറിൽ എല്ലാ വാഹന ശ്രേണികളിലും വൻ വിൽപ്പന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഈ നേട്ടം നിർമ്മാതാക്കൾക്കും ഡീലേഴ്സിനും ശുഭപ്രതീക്ഷയാണ് നൽകുന്നത്.
Post Your Comments