Latest NewsKeralaNews

കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി

പത്തനംതിട്ട: കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വനം വകുപ്പ് പരിശോധന നടത്തുന്നത്. ക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥലത്തേക്ക് കൂടുകൾ മാറ്റി സ്ഥാപിക്കും.

രണ്ട് ക്യാമറകളിൽ ഒന്ന് മൃ​ഗങ്ങളുടെ ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് നെ​ഗറ്റീവ് ഇമേജ് പകർത്തുന്നതാണ്. മറ്റൊന്ന് വളരെ ദൂരത്തിലുള്ള ദൃശ്യം പോലും വളരെ വ്യക്തമായി ഒപ്പിയെടുക്കുന്നതും. ഈ ഡ്രോൺ കാമറ വച്ച് പുലിയുടെ സാന്നിധ്യം ഉറപ്പായും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഉള്ളത്.

കഴിഞ്ഞ ദിവസം പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പത്തനംതിട്ടയിലെ കലഞ്ഞൂരിൽ 15 ദിവസത്തിനിടെ ആറിലേറെ തവണയാണ് പുലി ഇറങ്ങിയത്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ്   നടപടിയെടുക്കുന്നില്ലെന്ന ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button