പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ടിങ്കർ ഹബ് ഫൗണ്ടേഷനെ ഇത്തവണ തേടിയെത്തിയത് ഒരു കോടി രൂപയുടെ ഫണ്ടിംഗ്. സെരോധയും ഇപിആർ നെക്സ്റ്റും ചേർന്ന് രൂപീകരിച്ച ഫോഴ്സ് യുണൈറ്റഡ് മുഖാന്തരമാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ ചെറു സംഘങ്ങൾ ഉണ്ടാക്കിയതിനുശേഷം അവർക്ക് സാങ്കേതികവിദ്യാ പഠനത്തിന് അവസരം ഒരുക്കുന്ന സ്റ്റാർട്ടപ്പാണ് ടിങ്കർ ഹബ് ഫൗണ്ടേഷൻ.
മൂന്ന് വർഷത്തേക്കാണ് ഫണ്ട് നൽകുന്നത്. പ്രധാനമായും സ്റ്റാർട്ടപ്പിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഓപ്പൺ ലേണിംഗിന് ആവശ്യമായ ഇടം ഒരുക്കാനുമാണ് ഫണ്ട് അനുവദിക്കുന്നത്. കേരളത്തിലുടനീളം 75 കോളേജുകളിലായി 14,000 ലധികം രജിസ്ട്രേഡ് അംഗങ്ങളാണ് ടിങ്കർ ഹബിന് ഉള്ളത്.
Also Read: നാല് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ എൽഐസിയിൽ ലയിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം
2014- ലാണ് കുസാറ്റിൽ ചെറുപഠന സംഘമായി ടിങ്കർ ഹബ് രൂപീകരിച്ചത്. ടിങ്കർ ഹബിൽ അംഗമാകുന്നവർക്ക് സ്വയം പഠനത്തിലൂടെ ഒരോ വ്യവസായ മേഖലയ്ക്കും സഹായമാകുന്ന തരത്തിൽ വൈദഗ്ധം കൈവരിക്കാനാണ് സൗകര്യം ഒരുക്കുന്നത്.
Post Your Comments