Latest NewsNewsSaudi ArabiaInternationalGulf

കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സീസണിൽ പനി ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

Read Also: 55 പവന്‍ സ്വര്‍ണവും പണവും അവര്‍ ഇവിടെ കൊണ്ടുവന്ന് തന്നതാണ്, മോഷ്ടിച്ചതല്ല: ദുര്‍മന്ത്രവാദ ആരോപണം തള്ളി ആള്‍ദൈവം വിദ്യ

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രോഗബാധ കുൂടുതൽ ശക്തമായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പനി ബാധിച്ചതിനെ തുടർന്ന് നിരവധിപ്പേരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പനിക്കെതിരായ വാക്‌സിൻ സ്വീകരിക്കുന്നതിന് ആളുകളിൽ അവബോധമുണ്ടാക്കാനായി സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക ക്യാമ്പയിൻ നടത്തുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കലും മാസ്‌ക് ധരിക്കലുമാണ് പനി പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.

പ്രായമായവർ, ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേക പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഈ വാക്‌സിൻ സുരക്ഷിതമാണെന്നും എല്ലാ ലോക രാജ്യങ്ങളിലും ഉപയോഗിക്കുന്നതാണിവയെന്നും ആരോഗ്യമന്ത്രാലയം വിശദമാക്കി.

Read Also: ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button