റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക വളർച്ച, വാർത്താ കവറേജ്, നികുതി മാനേജ്‌മെന്റ്, അഴിമതി വിരുദ്ധ പോരാട്ടം, സ്റ്റാൻഡേർഡൈസേഷൻ എന്നീ മേഖലകളിൽ ചൈനയും സൗദി അറേബ്യയും ഗവൺമെന്റ് തലത്തിൽ 12 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സർക്കാർ വകുപ്പുകളും സ്വകാര്യ മേഖലയും തമ്മിൽ ഒമ്പതു കരാറുകളും ധാരണാപത്രങ്ങളും, സൗദിയിലെയും ചൈനയിലെയും സ്വകാര്യ കമ്പനികൾ തമ്മിൽ 25 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
Read Also: വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്
അതേസമയം, അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ് അറിയിച്ചു. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗൾഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗമാണ് ഉച്ചകോടിയിലൂടെ ആരംഭിച്ചത്. ആഗോള വെല്ലുവിളികൾ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ചൈനക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. ലോകത്തിന്റെയും ചൈനയുടെയും ഊർജ ആവശ്യം നിറവേറ്റുന്നതിൽ വിശ്വസിക്കാവുന്ന ഉറവിടം എന്നോണമുള്ള പങ്ക് വഹിക്കുന്നത് ഗൾഫ് രാജ്യങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാൻ മുഴുവൻ ശ്രമങ്ങളും നടത്തുന്നത് ഗൾഫ് രാജ്യങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഗുജറാത്തിൽ ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക്? മോദിയെ പുകഴ്ത്തി എംഎൽഎമാർ
Post Your Comments