Latest NewsKeralaNews

പിണറായി സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.

Read Also: യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ, സിംഗിൾ ബ്ലോക്ക് ആൻഡ് മൾട്ടിപ്പിൾ ഡെബിറ്റ് ഫീച്ചർ ഉടൻ അവതരിപ്പിക്കും

ഭരണഘടനയുടെ തത്വങ്ങൾക്കെതിരായി ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിന്റെ ഈ യൂടേൺ. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

മുസ്ലിം ലീഗ് രക്തത്തിലും മാംസത്തിലും മജ്ജയിലും വർഗീയതയുള്ളവർ
രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ്. ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എംവി ഗോവിന്ദൻ. യുസി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.
ഷാ ബാനു കേസിൽ എന്തായിരുന്നു ലീഗിന്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും അദ്ദേഹം ചോദിച്ചു.

ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഒടിടി ആപ്പുകളുടെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കും, ടെലികോം ബില്ലിന്റെ പുതുക്കിയ കരട് ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button