കൊച്ചി: ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. ശശി തരൂർ എംപിയെ കൂടുതൽ വിമർശിച്ച് പ്രശ്നം വഷളാക്കരുതെന്നാണ് കെപിസിസി രാഷ്ട്രീയ സമിതിയിൽ ധാരണയായത്.
ശശി തരൂർ ഇതുവരെ പാർട്ടിവിരുദ്ധമായ ഒരുകാര്യവും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരിപാടികളിൽ കൂടുതൽ ആളുകൾ എത്തുകയും ചെയ്യുന്നു. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂർ പുലർത്തുന്നതും. ഈ സാഹചര്യത്തിൽ ഭാവിയിൽ ശശി തരൂരിന് ലഭിക്കുന്ന വേദികളിൽ നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശത്തിൽ ചില നേതാക്കൾ ശക്തമായ വിമർശനം രേഖപ്പെടുത്തി.
Post Your Comments