കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്‌പോസ്റ്റിനടുത്തുള്ള വര്‍ക്ക്ഷോപ്പില്‍വെച്ച് പോലീസ് പിടികൂടിയത്. 7.060 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
Read Also: അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി
എംഡിഎംഎ കാറില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാറിന്റെ എസി വെന്റില്‍ ഇത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് പാക്കിംഗ് സാധനങ്ങളും ത്രാസും കണ്ടെടുത്തു.
ബംഗളൂരുവില്‍ നിന്ന് മൊത്തവിലയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുകയാണ് ഇവരുടെ രീതി. ഗ്രാമിന് 1000 രൂപ നല്‍കി ഏജന്റുമാര്‍ മുഖേന എത്തിക്കുന്ന എംഡിഎംഎ അയ്യായിരം രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. രണ്ട് മാസമായി എക്സൈസും പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നംഷിദ് ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയ ശേഷമാണ് ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. മയക്കുമരുന്ന് കടത്തിയ KL 14 H 1600 നമ്പറുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments